< Back
India
ആന്ധ്ര ടി.ഡി.പി എം.എല്‍.എയുടെ വീട്ടിലും ഓഫീസുകളിലും ഇന്‍കം ടാക്സ് റെയ്ഡ്
India

ആന്ധ്ര ടി.ഡി.പി എം.എല്‍.എയുടെ വീട്ടിലും ഓഫീസുകളിലും ഇന്‍കം ടാക്സ് റെയ്ഡ്

പി.പി മുഹമ്മദ്
|
12 Oct 2018 10:27 AM IST

നൂറിലധികം വരുന്ന ഇന്‍കം ടാക്സ് ഓഫീസര്‍മാരാണ് ഒരേസമയം എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി നിയമനിര്‍മാതാവും തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) എം.എല്‍.എയുമായ സി.എം രമേശിന്റെ വീട്ടിലും ഓഫീസുകളിലും ഇന്‍കം ടാക്സ് റെയ്ഡ്. റിഥ്വി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പൊമോട്ടര്‍ കൂടിയാണ് എം.എല്‍.എ. കമ്പനിക്ക് 1000കോടിയോളം രൂപയുടെ വിറ്റുവരവുണ്ടെന്നാണ് കണക്കുകള്‍.

നൂറിലധികം വരുന്ന ഇന്‍കം ടാക്സ് ഓഫീസര്‍മാരാണ് ഒരേസമയം എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയത്. കമ്പനിയുടെ മറ്റു ഷെയര്‍ഹോള്‍ഡേഴ്സിന്റെ വീടുകളിലും റെയ്ഡ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Similar Posts