< Back
India
മോദി വിഷ്ണുവിന്റെ 11-ാം അവതാരമെന്ന് ബി.ജെ.പി നേതാവ്
India

മോദി വിഷ്ണുവിന്റെ 11-ാം അവതാരമെന്ന് ബി.ജെ.പി നേതാവ്

Web Desk
|
13 Oct 2018 11:16 AM IST

മോദിയെന്ന, ദൈവത്തെ പോലൊരു നേതാവിനെ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണെന്നും ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവധൂത് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷ്ണുവിന്റെ 11-ാം അവതാരമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി നേതാവ്. മഹാരാഷ്ട്ര ബി.ജെ.പി നേതാവ് അവധൂത് വാഗ് ആണ് പരാമര്‍ശവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ബി.ജെ.പി വക്താവ് ഇക്കാര്യം പറ‍ഞ്ഞത്.

''ഭഗവാന്‍ വിഷ്ണുവിന്റെ 11-ാം അവതാരമാണ് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മോദിയെന്ന, ദൈവത്തെ പോലൊരു നേതാവിനെ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണെന്നും ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവധൂത് പ്രതികരിച്ചു.

അതേസമയം ദൈവങ്ങളെ അപമാനിക്കുന്നതാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ''വി.ജെ.ടി.ഐയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ആളാണ് അവധൂത്. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് ശരിക്കുമുളളതാണോ എന്ന് പരിശോധിക്കണം. ഇതുപോലുള്ള പരാമര്‍ശം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.'' എൻ.സി.പി എം.എൽ.എ ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.

Related Tags :
Similar Posts