< Back
India
യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിലെ റോഡില്‍ നിസ്‌കരിച്ച് പ്രതിഷേധം
India

യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിലെ റോഡില്‍ നിസ്‌കരിച്ച് പ്രതിഷേധം

Web Desk
|
13 Oct 2018 3:23 PM IST

മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ റോഡില്‍ യുവാവ് നമസ്‌കാരം നടത്തുന്നത് തടഞ്ഞില്ലെന്ന് കാണിച്ച് രണ്ട് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറിയേറ്റ് ഓഫീസിന് മുന്നിലെ റോഡില്‍ നിസ്‌കരിച്ച് പ്രതിഷേധം. നിസ്‌കരിച്ച് പ്രതിഷേധിച്ച റഫീഖ് അഹമ്മദിനെ യു.പി പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സെക്രട്ടേറിയറ്റിനകത്ത് യോഗി ആദിത്യനാഥ് യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ യുവാവ് റോഡില്‍ പായ വിരിച്ച് നിസ്‌കരിക്കുകയായിരുന്നു. റഫീഖിനെതിരെ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ റോഡില്‍ യുവാവ് നമസ്‌കാരം നടത്തുന്നത് തടഞ്ഞില്ലെന്ന് കാണിച്ച് രണ്ട് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ ഓഫീസിലും പരിസരത്തും വലിയ സുരക്ഷയാണ് സംഭവത്തെ തുടര്‍ന്ന് ഒരുക്കിയിരിക്കുന്നത്. യോഗി ആദ്യത്യനാഥിന്റെ വസതിക്ക് സമീപം പ്രതിഷേധപ്രകടനങ്ങള്‍ക്ക് അനുമതിയില്ല.

Related Tags :
Similar Posts