< Back
India
ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരും രോഗികളുമല്ല; ഉപദേശികള്‍ക്ക് സാനിയയുടെ മറുപടി
India

ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരും രോഗികളുമല്ല; ഉപദേശികള്‍ക്ക് സാനിയയുടെ മറുപടി

Web Desk
|
13 Oct 2018 11:13 AM IST

അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. എതിനാല്‍ ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക.

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് പ്രശസ്ത ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാക് ക്രിക്കറ്റ് കളിക്കാരനുമായ ഷുഹൈബ് മാലികും. കഴിഞ്ഞ ദിവസം നടന്ന സാനിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭിണിയായ സാനിയക്ക് ട്വിറ്ററിലൂടെ ഉപദേശങ്ങള്‍ നല്‍കുന്നവരും ചെറുതല്ല. ഉപദേശങ്ങള്‍ അതിര് കടന്നപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഗര്‍ഭിണികളെന്നാല്‍ ഒമ്പത് മാസവും വീടിനുളളില്‍ കട്ടിലില്‍ തന്നെ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്മാര്‍ക്കുളള ഉപദേശം എന്ന് പറഞ്ഞാണ് സാനിയയുടെ ട്വീറ്റ്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നാണമില്ലെയെന്നും സാനിയ ചോദിക്കുന്നു. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുക എന്നാല്‍ അവര്‍ രോഗികളോ തൊട്ടുകൂടാത്തവരോ എന്നല്ല. ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. എതിനാല്‍ ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക. നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും തന്നെയല്ലേ വന്നത്.-സാനിയ ട്വീറ്റ് ചെയ്യുന്നു. ബേബി ഷവറില്‍ സാനിയ ധരിച്ച വസ്ത്രങ്ങള്‍ക്കെതിരെയും ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ये भी पà¥�ें- ടെന്നീസില്‍ മുന്‍നിര സ്ഥാനത്തുണ്ടായിട്ടും ഞാന്‍ അമ്മയാകാത്തതിലാണോ താങ്കളുടെ നിരാശ: മാധ്യമപ്രവര്‍ത്തകനോട് സാനിയ മിര്‍സ

Similar Posts