< Back
India
ഗീര്‍ വനത്തിലെ സിംഹങ്ങളുടെ കൂട്ടമരണം, കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്
India

ഗീര്‍ വനത്തിലെ സിംഹങ്ങളുടെ കൂട്ടമരണം, കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്

Web Desk
|
16 Oct 2018 12:39 PM IST

കാനൈന്‍ ഡിസ്റ്റെമ്പര്‍ വൈറസ് ബാധയായിരിക്കാം സിംഹങ്ങള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

ഗുജറാത്ത് ഗീര്‍വനത്തിലെ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ ബാക്കിയുള്ള സിംഹങ്ങളില്‍ കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശം. കാനൈന്‍ ഡിസ്റ്റെമ്പര്‍ വൈറസ് ബാധയായിരിക്കാം സിംഹങ്ങള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട് ചെയ്യുന്നു.

കഴിഞ്ഞ മാസം മാത്രം 23 മൃഗങ്ങളാണ് വനത്തില്‍ ചത്തത്. 21 മൃഗങ്ങളില്‍ കൂടി വൈറസ് കടന്നിരിക്കാനാണ് സാധ്യതയെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. സിംഹങ്ങളെ കൂടാതെ പ്രദേശത്തുള്ള പട്ടി, കന്നുകാലി തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്കും കുത്തിവെപ്പെടുക്കണമെന്നും നിര്‍ദേശിക്കുന്നു.

ചുറ്റുമതിലില്ലാത്ത കിണറുകളില്‍ വീണും ഷോക്ക്, വേട്ടയാടല്‍ എന്നിവയൊക്കെയായിരിക്കാം സിംഹങ്ങളുടെ മരണത്തിന് കാരണമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. സിംഹങ്ങളുടെ അസ്വാഭാവിക മരണത്തില്‍ ഉത്കണ്ഠപ്പെട്ട വന്യജീവി സംരക്ഷകനായ ബിരെന്‍ പാണ്ഡ്യയുടെയും മറ്റൊരു പൊതു താല്‍പര്യ ഹരജിയും പരിഗണിച്ചാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Related Tags :
Similar Posts