< Back
India
എസ്.ഐയെ ബി.ജെ.പി കൗണ്‍സിലര്‍ ക്രൂരമായി തല്ലിച്ചതക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
India

എസ്.ഐയെ ബി.ജെ.പി കൗണ്‍സിലര്‍ ക്രൂരമായി തല്ലിച്ചതക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

Web Desk
|
20 Oct 2018 8:13 PM IST

ഹോട്ടല്‍ ജീവനക്കാരനുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് എസ്.ഐയെ ബി.ജെ.പി കൗണ്‍സിലര്‍ മനീഷ് കുമാര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. 

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സബ് ഇന്‍സ്‍പെക്ടറെ ബി.ജെ.പി കൗണ്‍സിലര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. വനിതാ അഭിഭാഷകക്കൊപ്പം ബി.ജെ.പി കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഹോട്ടല്‍ ജീവനക്കാരനുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് എസ്.ഐയെ ബി.ജെ.പി കൗണ്‍സിലര്‍ മനീഷ് കുമാര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അഭിഭാഷക നല്‍കിയ പരാതിയില്‍ മനീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 395, 354 വകുപ്പുകള്‍ പ്രകാരം മനീഷ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

BJP Councillor Manish Kumar was caught on camera thrashing a sub-inspector who had come to eat at a hotel owned by him...

Posted by The Quint on Saturday, October 20, 2018
Similar Posts