< Back
India
മാല മോഷ്ടാക്കളെ പിടികൂടുന്നതിനിടെ പതിനഞ്ചു വയസ്സുകാരന് വെടിയേറ്റു
India

മാല മോഷ്ടാക്കളെ പിടികൂടുന്നതിനിടെ പതിനഞ്ചു വയസ്സുകാരന് വെടിയേറ്റു

Web Desk
|
20 Oct 2018 9:52 PM IST

വലത് തോളിന് വെടിയേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. അപകട നില തരണം ചെയ്തു.

മാല മോഷ്ടാക്കളെ പിടികൂടുന്നതിനിടെ പതിനഞ്ച് വയസ്സുകാരന് വെടിയേറ്റു. ഡൽഹി ഷാലിമാർ ബാഗിലാണ് സംഭവം. പിതാവിനൊപ്പം വഴിയരികിൽ ഇളനീർ വിൽപന നടത്തുകയായിരുന്ന ഒൻപതാം ക്ലാസുകാരനാണ് വെടിയേറ്റത്. കുട്ടി അപകട നില തരണം ചെയ്തതായി പൊലിസ് അറിയിച്ചു.

ഇളനീർ കുടിക്കാൻ വന്ന പ്രവീൺ കുമാർ ജയിനിനെ ലക്ഷ്യമിട്ട് വന്ന മുഖം മൂടിധാരികളായ മോഷടാക്കൾ മാല തട്ടിപ്പറിക്കുന്നതിനിടെ, തൊട്ടടുത്ത് നിൽക്കുകയായിരുന്ന കുട്ടി ഇടപെടുകയായാണുണ്ടായത്. സമനില തെറ്റി നിലത്തു വീണെങ്കിലും മോഷ്ടാക്കളുമായുള്ള മൽപ്പിടുത്തത്തിനിടെ കുട്ടിക്ക് വെടി കൊള്ളുകയായിരുന്നു. വലത് തോളിന് വെടിയേറ്റ കുട്ടിയെ ഉടൻ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചു.

ആക്രമികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായും സംഘം ഉടൻ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു.

Similar Posts