< Back
India
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സ്ഫോടനം; അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു 
India

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സ്ഫോടനം; അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു 

Web Desk
|
21 Oct 2018 9:01 PM IST

മേഖലയില്‍ രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചിരുന്നു  

ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. മേഖലയില്‍ രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ പ്രദേശവാസികളും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേനാവിഭാഗങ്ങള്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Similar Posts