< Back
India
സൈന്യത്തിന് നിരീക്ഷണം നടത്താന്‍ ഇനിമുതല്‍ മുന്തിയ ഇനം തെര്‍മല്‍ ഇമേജറുകളും    
India

സൈന്യത്തിന് നിരീക്ഷണം നടത്താന്‍ ഇനിമുതല്‍ മുന്തിയ ഇനം തെര്‍മല്‍ ഇമേജറുകളും   

Web Desk
|
22 Oct 2018 10:18 PM IST

ജമ്മുകശ്മീര്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ നിരീക്ഷണം നടത്താന്‍ സൈന്യത്തിന് ഇനിമുതല്‍ മുന്തിയ ഇനം തെര്‍മല്‍ ഇമേജറുകളും. ജി.പി.എസ്, ഡിജിറ്റല്‍ കോമ്പസ്, മാഗ്നറ്റിക് കോമ്പസ്, ഇന്‍ക്ലിനോമീറ്റര്‍, രാത്രിയും പകലും ഉപയോഗിക്കാവുന്ന ബൈനോക്കുലര്‍ എന്നിവയടങ്ങിയ 12,389 തെര്‍മല്‍ ഇമേജറുകള്‍ വാങ്ങാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

കയ്യില്‍ പിടിച്ച് ഉപയോഗിക്കാവുന്ന തെര്‍മല്‍ ഇമേജറുകളാണ് സൈന്യത്തിനായി വാങ്ങാന്‍ ഒരുങ്ങുന്നത്. സൈനികര്‍ക്ക് ഒന്നിലധികം ഉപകരണങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുന്ന പ്രയാസം ഇല്ലാതാക്കാന്‍ വേണ്ടിയാണ് മുന്തിയ ഇനം തെര്‍മല്‍ ഇമേജുകള്‍ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ആര്‍ട്ടിലറി ഡയറക്ടറേറ്റ് ജനറല്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

നിലവില്‍ ഫ്രാന്‍സിലും ഇസ്രായേലിലും നിര്‍മ്മിച്ച തെര്‍മല്‍ ഇമേജറുകളാണ് സൈന്യം ഉപയോഗിക്കുന്നത്. കുറഞ്ഞ ബാറ്ററി ലൈഫ്, ചിത്രങ്ങളുടെ ക്വാലിറ്റിയില്‍ വരുന്ന കുറവ് തുടങ്ങി ധാരാളം തകരാറുകള്‍ ഇവക്കുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതായിരിക്കും പുതിയ തെര്‍മല്‍ ഇമേജറുകള്‍.

Similar Posts