< Back
India
ത്രിപുരയില്‍ നാല് വയസുകാരിയെ 65കാരന്‍ പീഡിപ്പിച്ചു
India

ത്രിപുരയില്‍ നാല് വയസുകാരിയെ 65കാരന്‍ പീഡിപ്പിച്ചു

Web Desk
|
24 Oct 2018 12:46 PM IST

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തു. 

വടക്കന്‍ ത്രിപുരയില്‍ നാല് വയസുകാരിയെ 65കാരന്‍ പീഡിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിക്ക് ചോക്ലേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് അയല്‍ക്കാരനായ മധ്യവയസ്കന്‍ തന്റെ ബെഡ് റൂമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളം പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച തെക്കന്‍ ത്രിപുരയിലും സമാന സംഭവം നടന്നിരുന്നു. ത്രിപുര വനിതാ കമ്മീഷന്‍ ഇടപെട്ടാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.

Similar Posts