< Back
India
മദ്രസാ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന നാലു കുട്ടികള്‍ അറസ്റ്റില്‍
India

മദ്രസാ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന നാലു കുട്ടികള്‍ അറസ്റ്റില്‍

Web Desk
|
26 Oct 2018 4:47 PM IST

ഡല്‍ഹി മാളവ്യ നഗര്‍ സൌത്ത് പൊലീസാണ് നാല് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. 

ഡല്‍ഹിയില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ടുവയസുകാരന്‍ മുഹമ്മദ് അസീമിനെ അടിച്ചു കൊന്ന കേസില്‍ പരിസരവാസികളായ നാല് കുട്ടികള്‍ അറസ്റ്റില്‍. നാലുപേരും 12 വയസ് പ്രായമുള്ളവരാണ്. കളിച്ചുകൊണ്ടിരിക്കെയുണ്ടായ കയ്യാങ്കളിക്കിടെ ഇന്നലെയാണ് ഒരുസംഘം മുഹമ്മദ് അസീമിനെ അടിച്ചുകൊന്നത്.

ഡല്‍ഹി മാളവ്യ നഗര്‍ സൌത്ത് പൊലീസാണ് നാല് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ശിവാലികിലെ ജാമിഅ ഫരീദിയ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അസീം. സമീപത്തെ മദ്രസയുടെ സ്ഥലത്ത് കളിക്കുന്നതിനെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുറത്ത് നിന്ന് വന്ന മുതിര്‍ന്ന കുട്ടികള്‍ അസീമിനു നേരെ പടക്കമെറിഞ്ഞും കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ ഒരാള്‍ വടിയെടുത്ത് തലക്കടിച്ചതോടെ അസീം ബോധരഹിതനായി വീണു.

ये भी पà¥�ें- ഡൽഹിയിൽ എട്ടു വയസ്സുകാരനെ അടിച്ച് കൊന്നു

സംഭവമറിഞ്ഞെത്തിയവര്‍ അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മദ്രസാ വിദ്യാര്‍ഥികള്‍ക്ക് നേരെ നിരന്തരം ആക്രമണം നടക്കുന്ന സ്ഥലമാണ് മാളവ്യ നഗര്‍. ഇതിനെതിരെ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയെടുക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ആള്‍കൂട്ട കൊലപാതകത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Similar Posts