< Back
India
ഛത്തീസ്ഗഡ് ഇത്തവണ ആര് ഭരിക്കും ? അഭിപ്രായ സര്‍വേ പുറത്ത്; അജിത് ജോഗിക്ക് 9 സീറ്റുകള്‍
India

ഛത്തീസ്ഗഡ് ഇത്തവണ ആര് ഭരിക്കും ? അഭിപ്രായ സര്‍വേ പുറത്ത്; അജിത് ജോഗിക്ക് 9 സീറ്റുകള്‍

Web Desk
|
26 Oct 2018 1:11 PM IST

നവംബര്‍ 12, 20 തിയതികളിലായി രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 11 ന് ഫലമറിയാന്‍ കഴിയും. 

അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിപ്രായ സര്‍വേ പുറത്ത്. ഭരണകക്ഷി പാര്‍ട്ടിയായ ബി.ജെ.പിക്ക് അനുകൂലമായാണ് അഭിപ്രായ സര്‍വേ. നവംബര്‍ 12, 20 തിയതികളിലായി രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 11 ന് ഫലമറിയാന്‍ കഴിയും.

ഇന്ത്യ ടിവിയും സി.എന്‍.എക്സും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഭരണമാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നു. 90 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 30 സീറ്റുകള്‍ ലഭിക്കുമ്പോള്‍ അജിത് ജോഗിയുടെ പാര്‍ട്ടിക്ക് 9 സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശക്തമായ ചാഞ്ചാട്ടം പ്രകടമായ ഏതാനും സീറ്റുകളിലെ ജയ പരാജയങ്ങള്‍ പ്രധാന പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

എന്നാല്‍ ബി.എസ്.പിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നത് വോട്ട് വിഭജനമെന്ന പ്രതീക്ഷ ബി.ജെ.പിക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 49 സീറ്റും കോണ്‍ഗ്രസ് 39 സീറ്റുമാണ് നേടിയത്. ഇതില്‍ 20 മണ്ഡലങ്ങളിലെ ഭൂരിപക്ഷം 5000 വോട്ടില്‍ താഴെയായിരുന്നു. ഇതില്‍ 12 സീറ്റുകള്‍ ലഭിച്ചത് ബി.ജെ.പിക്കായിരുന്നു.

Similar Posts