< Back
India

India
പ്രതിഷേധിച്ചതിന് അറസ്റ്റ്; മിനിറ്റുകള്‍ക്കകം രാഹുലിനെ വിട്ടയച്ചു; രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ കള്ളനെന്ന് രാഹുല്‍
|26 Oct 2018 3:33 PM IST
കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെ പിന്നീട് മിനിറ്റുകള്‍ക്കകം വിട്ടയച്ചു.
രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതി മറച്ചുവെക്കാനാണ് സി.ബി.ഐ തലപ്പത്തെ അഴിച്ചുപണിയെന്നും രാഹുല്‍ തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെ പിന്നീട് മിനിറ്റുകള്‍ക്കകം വിട്ടയച്ചു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദിയെ വീണ്ടും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചത്.