< Back
India
ഡൽഹിയിൽ എട്ട് വയസ്സുകാരിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
India

ഡൽഹിയിൽ എട്ട് വയസ്സുകാരിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Web Desk
|
28 Oct 2018 5:27 PM IST

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ ശരീരത്തിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഡൽഹിയിൽ എട്ട് വയസ്സുകാരിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡൽഹി യമുന ബയോഡെെവേർസിറ്റി പാർക്കിന് സമീപത്തെ റോഡിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പത നിലയിൽ റോഡിൽ ട്രോളി ബാഗ് കണ്ടതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിക്ക് എട്ടോ ഒമ്പതോ വയസ്സ് പ്രായം തോന്നിക്കുമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ ശരീരത്തിൽ നിന്ന് കണ്ടെത്തിയതായി ഡെപ്പ്യൂട്ടി കമ്മീഷണർ നുപുർ പ്രസാദ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം അരുണ അസഫ് അലി ആശുപത്രിയിലേക്ക് മാറ്റി. അടുത്ത കാലങ്ങളിലായി പ്രദേശത്ത് നിന്നും കാണാതായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ് പൊലീസ്.

Similar Posts