< Back
India
മോദി ജയിലില്‍ പോകുമെന്ന് രാഹുല്‍ ഗാന്ധി
India

മോദി ജയിലില്‍ പോകുമെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
30 Oct 2018 2:19 PM IST

മോദി അഴിമതിക്കാരനായ നേതാവാണ്. അതില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല.

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാലില്‍ അന്വേഷണം തുടങ്ങിയാല്‍ മോദി ജയിലില്‍ പോകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാഹുല്‍‌ ഗാന്ധി, മോദിക്കെതിരെ ആഞ്ഞടിച്ചത്.

മോദി അഴിമതിക്കാരനായ നേതാവാണ്. അതില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. റഫാല്‍ കേസ് തുറന്ന അതേവേഗത്തില്‍ അടക്കപ്പെട്ട കേസാണ്. റഫാലില്‍ അന്വേഷണം ആരംഭിച്ചാല്‍ മോദി എപ്പോള്‍ ജയിലില്‍ പോകുമെന്ന ചോദ്യം മാത്രമെ ശേഷിക്കൂവെന്നും രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിയെ മോദി പൊതിഞ്ഞു സംരക്ഷിക്കുകയാണ്. അതിന് നിയമ വ്യവസ്ഥയെ മോദി തകര്‍ത്തു. അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിച്ചാല്‍ കുറ്റപത്രത്തില്‍ രണ്ടു പേരുകളാണുണ്ടാകുക. നരേന്ദ്ര മോദിയും അനില്‍ അംബാനിയും. അതറിയാവുന്നതു കൊണ്ടാണ് മോദി, സി.ബി.ഐ മേധാവിയെ അര്‍ധരാത്രിയില്‍ കസേരയില്‍ നിന്നും തെറിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts