< Back
India

India
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്
|30 Oct 2018 7:13 AM IST
പാര്‍ട്ടി പ്രകടന പത്രികക്കായുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനായി വെബ്സൈറ്റ് പ്രകാശനം ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രകടന പത്രികക്കായുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനായി വെബ്സൈറ്റ് പ്രകാശനം ചെയ്തു. മുതിര്‍ന്ന നേതാവ് പി.ചിദംബരമാണ് ജന്‍ ആവാസ് എന്ന പ്രമേയത്തിലുള്ള സൈറ്റ് പ്രകാശനം ചെയ്തത്.
മലയാളമടക്കം 16 ഭാഷകളില്‍ സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാകും. കൃഷി, സാമ്പത്തികം, വ്യാപാരം, സംരംഭകത്വം തുടങ്ങി 20 വിഷയങ്ങളിലാണ് നിര്‍ദേശങ്ങല്‍ സമര്‍പ്പിക്കാനാവുക. പ്രകടന പത്രിക നിര്‍മ്മാണത്തിനായി 22 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി തയ്യാറാക്കുന്ന കരട് പ്രകടന പത്രികയില്‍ വര്‍ക്കിങ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.