< Back
India
കോണ്‍ഗ്രസ് ഹിന്ദു പാര്‍ട്ടി; ഹിന്ദുത്വ പാര്‍ട്ടിയല്ലെന്ന് രാഹുല്‍ ഗാന്ധി
India

കോണ്‍ഗ്രസ് ഹിന്ദു പാര്‍ട്ടി; ഹിന്ദുത്വ പാര്‍ട്ടിയല്ലെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
31 Oct 2018 1:38 PM IST

കോണ്‍ഗ്രസ് ഹിന്ദു പാര്‍ട്ടിയാണെന്നും ഹിന്ദുത്വ പാര്‍ട്ടിയല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഇൻഡോറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.

‘ഞാനൊരു ഹിന്ദുത്വ നേതാവല്ല, എല്ലാ മത, ജാതി, പ്രദേശങ്ങളിലും ഭാഷയിലും പെട്ട ആളുകളുടെ ദേശീയ നേതാവാണ്’; രാഹുൽ പറഞ്ഞു.

‘ഹിന്ദുയിസവും ഹിന്ദുത്വയും വേറെ വേറെ കാര്യങ്ങളാണ്, ഹിന്ദുയിസം പുരോഗമനവും തുറന്ന ചിന്താഗതിയിലുമുള്ളതുമാണ്, ഹിന്ദുയിസം പകക്കും ദേഷ്യത്തിനും അക്രമത്തിനും എതിരാണ്’; ഇൻഡോറിൽ മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയുടെ അടിസ്ഥാനമായ ഹിന്ദുത്വ അക്രമത്താലും പകയാലും അരക്ഷിതത്വത്താലും നിര്‍മിച്ചതാണ്. പക്ഷെ ഹിന്ദു മതം വിശ്വാസ പ്രമാണങ്ങളാലും ആത്മ വിശ്വാസത്താലും പരസ്പര ബഹുമാനത്താലും ചുറ്റപെട്ടതാണ്, അത് കൊണ്ട് തന്നെ കോൺഗ്രസ് ഹിന്ദുത്വ പാർട്ടിയല്ല, ഹിന്ദു പാർട്ടിയാണ്’; രാഹുൽ വ്യക്തമാക്കി.

ഉജ്ജ്വയ്‌നിലെ മഹാ കലേശ്വർ ക്ഷേത്രത്തിലെ പ്രാർത്ഥനയോടെയാണ് രാഹുൽ ഗാന്ധി മധ്യ പ്രദേശിലെ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചത്.

Similar Posts