< Back
India

India
എംഎൽഎമാരെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ടിടിവി ദിനകരൻ
|31 Oct 2018 1:43 PM IST
തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന 20 മണ്ഡലങ്ങളിലും അമ്മ മക്കൾ മുന്നേറ്റ കഴകം വിജയിക്കും.
തമിഴ്നാട്ടിൽ ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ടി ടിവി ദിനകരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന 20 മണ്ഡലങ്ങളിലും അമ്മ മക്കൾ മുന്നേറ്റ കഴകം വിജയിക്കും. രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിയ്ക്കാത്തതും സർക്കാരിന്റെ ഈ ഭയം കൊണ്ടാണെന്നും ദിനകരൻ മധുരയിൽ പറഞ്ഞു.
നേരത്തെ വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്നായിരുന്നു അയോഗ്യരാക്കപ്പെട്ടവർ അറിയിച്ചത്.