< Back
India
വീണ്ടും ഇരുട്ടടി,പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു  
India

വീണ്ടും ഇരുട്ടടി,പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു  

Web Desk
|
1 Nov 2018 7:05 AM IST

സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 60 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപ 94 പൈസയുമാണ് കൂട്ടിയത്. 

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 60 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപ 94 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ തുടര്‍ച്ചയായി ആറാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയും രൂപയുടെ മൂല്യം താഴുന്നതുമാണ് വിലവര്‍ധനക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

Related Tags :
Similar Posts