< Back
India
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വെ
India

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വെ

Web Desk
|
1 Nov 2018 8:58 PM IST

110 മുതല്‍ 120 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വെ ഫലം പറയുന്നു

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ടൈംസ് നൌ - സിഎന്‍എക്സ് സര്‍വെ ഫലം. 110 മുതല്‍ 120 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വെ ഫലം പറയുന്നു. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണക്കുന്നത്.

ബി.ജെ.പിയുടെ വിജയം 70-80 സീറ്റുകളില്‍ ചുരുങ്ങുമെന്നാണ് സര്‍വെ ഫലം പറയുന്നത്. ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ ബി.എസ്.പി നേടും. മറ്റ് പാര്‍ട്ടികളെല്ലാം കൂടി ഏഴ് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വെ പറയുന്നു. ആകെ 200 മണ്ഡലങ്ങളിലാണ് മത്സരം നടക്കുക.

2013ല്‍ 163 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഇത്തവണ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടാകുമെന്നാണ് സര്‍വെ ഫലം പറയുന്നത്.

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും.

Related Tags :
Similar Posts