< Back
India
അധ്യാപികയുടെ കൊലപാതകം: ഭര്‍ത്താവും മോഡലും പിടിയില്‍
India

അധ്യാപികയുടെ കൊലപാതകം: ഭര്‍ത്താവും മോഡലും പിടിയില്‍

Web Desk
|
2 Nov 2018 7:05 PM IST

സുനിതയുടെ ഭര്‍ത്താവ് മഞ്ജിത്ത്, ഭര്‍ത്താവിന്‍റെ കാമുകിയും മോഡലുമായ എയ്ഞ്ചല്‍ ഗുപ്ത എന്നിവരാണ് പിടിയിലായത്.

ഡൽഹിയില്‍ അധ്യാപികയായ സുനിതയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സുനിതയുടെ ഭര്‍ത്താവ് മഞ്ജിത്ത്, ഭര്‍ത്താവിന്‍റെ കാമുകിയും മോഡലുമായ എയ്ഞ്ചല്‍ ഗുപ്ത എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് മൂന്നാമത്തെ ദിവസം തന്നെ പ്രതികള്‍ പിടിയിലായി. എയ്ഞ്ചലിന്‍റെ പിതാവും അറസ്റ്റിലായി.

എയ്ഞ്ചലുമായുള്ള മഞ്ജിത്തിന്‍റെ ബന്ധം സുനിത എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മഞ്ജിത്തും എയ്ഞ്ചലും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി സുനിതയെ കൊല്ലുകയായിരുന്നു. സ്കൂളിലേക്ക് പോകുംവഴിയാണ് ബവാനയില്‍ വെച്ചാണ് അജ്ഞാതര്‍ സുനിതക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് തവണ വെടിയുതിര്‍ത്ത് സുനിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊലയാളി സംഘം മടങ്ങിയത്. വെടിവെച്ചവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്. എയ്ഞ്ചലിന്‍റെ പിതാവിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

സുനിതയുടെ ഡയറിയില്‍ നിന്നും ഭര്‍ത്താവും എയ്ഞ്ചലും തമ്മിലെ ബന്ധത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. സുനിതയുടെ മാതാപിതാക്കളും ഇരുവരും തമ്മിലെ ബന്ധത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഗൂഢാലോചന വ്യക്തമായത്.

Related Tags :
Similar Posts