< Back
India
ബൊഫോഴ്‌സ് കേസ്: പ്രതികളെ കുറ്റവിമുക്‌തരാക്കിയതിനെതിരായ അപ്പീൽ  തള്ളി
India

ബൊഫോഴ്‌സ് കേസ്: പ്രതികളെ കുറ്റവിമുക്‌തരാക്കിയതിനെതിരായ അപ്പീൽ തള്ളി

Web Desk
|
2 Nov 2018 3:23 PM IST

വിധി വന്ന് 12 വർഷത്തിന് ശേഷമാണ് അപ്പീൽ സമർപ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു.

ബൊഫോഴ്‌സ് കേസിൽ പ്രതികളെ കുറ്റവിമുക്‌തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. അപ്പീൽ സമർപ്പിച്ച കാലതാമസം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. വിധി വന്ന് 12 വർഷത്തിന് ശേഷമാണ് അപ്പീൽ സമർപ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു.

എന്നാൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സമാനമായ അപ്പീലിൽ സി.ബി.ഐക്ക് തങ്ങളുടെ ഭാഗം പറയാമെന്നും കോടതി വ്യക്‌തമാക്കി. 2005ലാണ് ബൊഫോഴ്‌സ് കേസ് പ്രതികളായ ഹിന്ദുജ സഹോദരന്മാരെ ഡൽഹി ഹൈകോടതി കുറ്റവിമുക്തരാക്കിയത്.

Similar Posts