< Back
India
സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി;എന്നിട്ടും പീഡനം,ഡോക്ടര്‍ ആത്മഹത്യ ചെയ്തു
India

സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി;എന്നിട്ടും പീഡനം,ഡോക്ടര്‍ ആത്മഹത്യ ചെയ്തു

Web Desk
|
3 Nov 2018 11:16 AM IST

ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. 

ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് അനസ്തേഷ്യോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ഗുളികള്‍ കഴിച്ചാണ് ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും ജയശ്രീയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു.

ചൈനയില്‍ എം.ബി.ബി.എസ് പഠനത്തിനിടയിലാണ് ജയശ്രീയും ഭര്‍ത്താവ് കാര്‍ത്തികും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2015ലായിരുന്നു ഇവരുടെ വിവാഹം. ഉയർന്ന ജാതിയായ നായിഡു സമുദായത്തിൽപ്പെട്ട കാർത്തിക്കും താരതമ്യേന താഴ്ന്ന ജാതിയായി കണക്കാക്കിയിരുന്ന എസ്.സി മഡിഗ സമുദായത്തില്‍ പെട്ട ജയശ്രീയുമായുളള വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. വന്‍ തുക സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം. സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി എന്നിവയാണ് കാര്‍ത്തികിന് ജയശ്രീയുടെ വീട്ടുകാര്‍ നൽകിയത്.

എന്നാൽ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മുതല്‍ ജയശ്രീയെ ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നതായി ആള്‍വാര്‍ സബ് ഇന്‍സ്പെക്ടര്‍ വരപ്രസാദ് പറഞ്ഞു. വർഷം മുതൽ കാര്‍ത്തിക് ജയശ്രീയുടെ പിതാവ് ഗുരുവയ്യയോട് നിരന്തരം പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആഡംബര ജീവിതം നയിക്കുന്ന കാർത്തിക്ക് താൻ നൽകിയ പണമെല്ലാം ധൂർത്തടിച്ചതോടെ പിന്നെ നൽകിയില്ല. ഇതിനെ തുടര്‍ന്ന് മകളെ ജാതി പറഞ്ഞ് പീഡിപ്പിക്കാന്‍ തുടങ്ങിതായി ജയശ്രീയുടെ പിതാവ് ഗുരുയ്യ പറഞ്ഞു. ഗുരുയ്യയുടെ പരാതിയില്‍ കാര്‍ത്തിക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts