< Back
India

India
‘രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്’ ബാബ രാംദേവ്
|4 Nov 2018 6:17 PM IST
രാംദേവിന്റെ വാക്കുകളെ വന്‍ കൈയ്യടിയോടെയായിരുന്നു സദസ് സ്വീകരിച്ചത്.
വിവാദ നായകനായ യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കരുതെന്നാണ് ബാബ രാംദേവിന്റെ പുതിയ പ്രസ്താവന. ജനസംഖ്യയുമായി ബന്ധപ്പെട്ട ദേശീയവും രാഷ്ട്രീയവുമായ പ്രശ്നമെന്നാണ് രാംദേവ് ഇതിനെ വിശേഷിപ്പിച്ചത്.
''രാജ്യത്ത് ഞങ്ങളെ പോലെ വിവാഹം കഴിക്കാത്തവര്‍ക്ക് പ്രത്യേക ബഹുമാനം നല്‍കണം. വിവാഹം കഴിക്കുന്നവരില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകരുത്.'' രാംദേവ് പറഞ്ഞു. രാംദേവിന്റെ വാക്കുകളെ വന്‍ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.