< Back
India

India
ഡല്‍ഹിയിലെ വായു മലിനീകരണം; സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്ന് ഗംഭീര്‍
|5 Nov 2018 6:07 PM IST
ഡൽഹിയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാറിനാണെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിൽ ഭരണ പക്ഷമായ ആം ആദ്മി പാർട്ടി പൂർണ്ണ പരാജയമാണെന്ന കുറ്റപ്പെടുത്തലുമായി മുൻ ക്രക്കറ്റ് താരം ഗൗതം ഗംഭീർ. ഡൽഹിയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാറിനാണെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
ഞാൻ രാഷ്ട്രീയക്കാരനല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യവുമില്ല. വ്യക്തിപരമായി ആം ആദ്മിയോട് എതിർപ്പോ, ബി.ജെ.പി-കോൺഗ്രസ് പാർട്ടികളോട് അടുപ്പമോ ഇല്ല. എന്നാൽ, ഡൽഹി നിവാസിയെന്ന നിലയിൽ ഇൗ ഒരു ദുരവസ്ഥയിൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് തന്റെ ബാധ്യതയായാണ് കാണുന്നതെന്നും
ഗംഭീർ പറഞ്ഞു.