< Back
India
‘പോഷകാഹാര കുറവോ? എങ്കില്‍ പശുവിനെ പോറ്റി പാല്‍ കുടിക്കൂ’: വീണ്ടാമതും ബിപ്ലബ് ദേവ്
India

‘പോഷകാഹാര കുറവോ? എങ്കില്‍ പശുവിനെ പോറ്റി പാല്‍ കുടിക്കൂ’: വീണ്ടാമതും ബിപ്ലബ് ദേവ്

നദീറ കെ.കെ
|
5 Nov 2018 10:07 PM IST

‘പതിനായിരം കോടി മുടക്കി രണ്ടായിരം പേർക്ക് തൊഴിൽ കൊടുക്കുന്നതിനേക്കാൾ ആദായകരമാണ്, 5000 കുടുംബങ്ങൾക്കായി പതിനായിരം പശുക്കളെ വാങ്ങി നൽകുന്നത്’

സംസ്ഥാനത്തെ പോഷകാഹാര കുറവ് പരിഹരിക്കാൻ എല്ലാവരും പശുവിനെ പോറ്റി അതിന്റെ പാൽ കുടിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. തന്റെ ഔദ്യോഗിക വസതിയിൽ പശു വളർത്തൽ തുടങ്ങുമെന്നും, ഇത് മറ്റുള്ളവർക്ക് പ്രചോദനമായേക്കുമെന്നും ബിപ്ലബ് ദേവ് പറഞ്ഞു.

തന്റെ സർക്കാർ വൻകിട വ്യവസായങ്ങൾക്ക് എതിരല്ല. എന്നാല്‍, പതിനായിരം കോടി മുടക്കി രണ്ടായിരം പേർക്ക് തൊഴിൽ കൊടുക്കുന്നതിനേക്കാൾ ആദായകരമാണ്, 5000 കുടുംബങ്ങൾക്കായി പതിനായിരം പശുക്കളെ വാങ്ങി നൽകുന്നത്. പോഷാകാഹാര കുറവ് പരിഹരിക്കാമെന്ന് മാത്രമല്ല, നല്ല വരുമാനം നേടാനും ഇത് ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, സംസ്ഥാനത്തെ യുവാ‍ക്കൾ അവരുടെ വിലപ്പെട്ട സമയം പാഴാക്കാതെ പാൽ കറവ പരിശീലിക്കണമെന്നും, പാൻ കടകൾ തുടങ്ങി ഉപജീവനം നടത്താൻ ശീലിക്കണമെന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു. സാറ്റലെെറ്റുകളും, ഇന്റർനെറ്റും മഹാഭാരത കാലം മുതൽക്കേ ഇന്ത്യയിൽ നിലനിന്നിരുന്നെന്ന ബിപ്ലബ് ദേവിന്റെ പ്രസ്താവനയും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Similar Posts