< Back
India

India
മോദിജിയുടെ ചിത്രമുള്ള സ്വര്‍ണ്ണം വാങ്ങൂ...എെശ്വര്യം നിങ്ങളെ തേടി വരും !
|6 Nov 2018 12:57 AM IST
ദീപാവലിയോട് അനുബന്ധിച്ചുള്ള പ്രത്യേക നാളുകൾ സ്വർണ്ണവും വെള്ളിയും വാങ്ങിക്കുവാൻ അനുയോജ്യമെന്നാണ് വിശ്വാസം.
ഉപഭോക്താക്കളെ ആകർഷിക്കാൻ പല വിധ കച്ചവട തന്ത്രങ്ങൾ വ്യാപാരികൾ പയറ്റാറുണ്ട്. എന്നാൽ സൂററ്റിലെ ഒരു ജ്വല്ലറി സ്ഥാപനം തങ്ങളുടെ സ്വർണ്ണം-വെള്ളി കട്ടകൾ വിൽക്കാൻ സ്വീകരിച്ച മാർഗം വേറെ തന്നെയായിരുന്നു. പ്രധാനമന്ത്രി മോദിയുടെയും, വാജ്പേയിടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വർണ്ണ കട്ടികളാണ് ഈ സ്വർണ്ണ കട വിൽപന നടത്തിയത്.
ദീപാവലിയോട് അനുബന്ധിച്ചുള്ള പ്രത്യേക നാളുകൾ സ്വർണ്ണവും വെള്ളിയും വാങ്ങിക്കുവാൻ അനുയോജ്യമെന്നാണ് വിശ്വാസം. ഈ കാലങ്ങളിൽ സ്വർണ്ണം വാങ്ങുന്നത് എെശ്വര്യം കൊണ്ട് വരുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിന്റെ ഭാഗമായാണ് ചിത്രങ്ങൾ ആലേഖനം ചെയ്തുള്ള പൊന്ന് വിൽപ്പന.
നേരത്തെ, രക്ഷാ ബന്ധൻ നാളിൽ മോദിയുടെയും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങളുള്ള രാഖികൾ വിൽപ്പനക്കെത്തിയത് വാർത്തയായിരുന്നു.