< Back
India
മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി സര്‍താജ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി 
India

മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി സര്‍താജ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി 

Web Desk
|
8 Nov 2018 10:21 PM IST

തന്റെ സിറ്റിങ് മണ്ഡലത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സര്‍താജ് ബി.ജെ.പി വിട്ടത്.

മധ്യപ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിങ് പാര്‍ട്ടി വിട്ടു. തന്റെ സിറ്റിങ് മണ്ഡലത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സര്‍താജ് ബി.ജെ.പി വിട്ടത്. പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

1998ലെ വാജ്പേയി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു സര്‍താജ് സിങ്. 13 ദിവസം മാത്രമായിരുന്നു മന്ത്രിസഭയുടെ ആയുസ്സ്. 1998ല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അര്‍ജുന്‍ സിങിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. പിന്നീട് സംസ്ഥാന മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി. മന്ത്രിമാരുടെ ഉയര്‍ന്ന പ്രായപരിധി 75 വയസ്സെന്ന് തീരുമാനിച്ചതോടെ മന്ത്രിസഭയില്‍ നിന്ന് പുറത്തായി.

തന്റെ മണ്ഡലമായ ഹൊശങ്കബാദില്‍ നിന്ന് തന്നെയാണ് സര്‍താജ് മത്സരിക്കുക. നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്റെ ബന്ധുവും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയിരുന്നു.

Similar Posts