< Back
India

India
ജനാധിപത്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ചന്ദ്ര ബാബു നായിഡു
|9 Nov 2018 12:07 PM IST
രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങളുടെ സംരക്ഷണത്തിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡു. ജനതാ ദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു നായിഡു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ ബി.ജെ.പി തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ദേവഗൗഡയെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയേയും കാണുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വിവിധ പാര്‍ട്ടി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ നായിഡു കണ്ടിരുന്നു.