< Back
India
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച്  കേന്ദ്ര സര്‍ക്കാര്‍
India

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

Web Desk
|
9 Nov 2018 4:20 PM IST

കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിസര്‍വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ അവലംബമാക്കിയുളളതാണെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വിറ്ററില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക കണക്കുകൂട്ടലുകള്‍ കൃത്യമാണ്. ധനക്കമ്മി കുറഞ്ഞിരിക്കുകയാണെന്നും സെക്രട്ടറി അവകാശപ്പെട്ടു. ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു എന്നായിരുന്നു വാര്‍ത്ത.

ये भी पà¥�ें- കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

Similar Posts