< Back
India

India
ചത്തിസ്ഗഢില്‍ ആദ്യഘട്ട വോട്ടടെുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം
|10 Nov 2018 7:14 AM IST
അവസാന മണിക്കൂറുകളിലെ പരസ്യ പ്രചാരണത്തിന് ആവേശമേറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ഇന്നും പ്രചരണം തുടരും.
ചത്തിസ്ഗഢില്‍ ആദ്യഘട്ട വോട്ടടെുപ്പ് നടക്കുന്ന പതിനെട്ട് മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. അവസാന മണിക്കൂറുകളിലെ പരസ്യ പ്രചരണത്തിന് ആവേശമേറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ഇന്നും പ്രചരണം തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രസംഗിച്ച ജഗദല്‍പൂരിലാണ് ഇന്ന് രാഹുലിന്റെ പ്രചരണം. മാവോയിസ്റ്റ് ശക്തി കേന്ദ്രം കൂടിയാണിത്. കാങ്കര്‍ ജില്ലയിലെ ചരാമ മേഖയിലും രാഹുല്‍ റാലി നിശ്ചയിച്ചുട്ടുണ്ട്. മറ്റന്നാളാണ് സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ്.