< Back
India
പശ്ചിമ ബംഗാളില്‍ ബധിര മൂകയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
India

പശ്ചിമ ബംഗാളില്‍ ബധിര മൂകയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

Web Desk
|
10 Nov 2018 11:08 AM IST

തിങ്കളാഴ്ച്ച ഹൌവര ജില്ലയില്‍ സിമുലിയയിലാണ് സംഭവം.

പശ്ചിമ ബംഗാളില്‍ 10 വയസ്സുക്കാരിയെ പീഡിപ്പിച്ചു. തിങ്കളാഴ്ച്ച ഹൌവര ജില്ലയില്‍ സിമുലിയയിലാണ് സംഭവം. ബധിര മൂകയായ പെണ്‍കുട്ടി വീട്ടിനടുത്തുള്ള ടോയ്ലറ്റില്‍ വെച്ചാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യത്യസ്തമായി പെരുമാറിയെന്നും മൂത്രാശയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായും അമ്മ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ഉലുബേറിയ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെയാണ് വെള്ളിയാഴ്ച്ച പൊലീസിനു പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് 18 കാരനെ വെള്ളിയാഴ്ച അറസ്റ്റു ചെയ്ത് ഉലുബേരിയ കോടതിയിൽ ഹാജരാക്കി. ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Similar Posts