< Back
India
തെലങ്കാനയില്‍ വോട്ടിന് ബി.ജെ.പി നല്‍കുന്ന വാഗ്ദാനം ഇതാണ്...
India

തെലങ്കാനയില്‍ വോട്ടിന് ബി.ജെ.പി നല്‍കുന്ന വാഗ്ദാനം ഇതാണ്...

Web Desk
|
10 Nov 2018 9:23 PM IST

ഉപജീവനത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തെലങ്കാനയില്‍ എത്തിയിട്ടുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമവും പ്രകടനപത്രികയിലുണ്ട്. 

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി പ്രചാരണം ശക്തമാക്കി. ഇത്തവണ ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം ഓരോ വര്‍ഷവും ഒരു ലക്ഷം പശുക്കളെ സൌജന്യമായി വിതരണം ചെയ്യുമെന്നതാണ്. ബി.ജെ.പിയുടെ പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി.എസ്.എസ് പ്രഭാകറാണ് ഇക്കാര്യം അറിയിച്ചത്.

ഉത്സവ സീസണുകളിലും മറ്റുമായി പശുക്കളെ ആവശ്യപ്പെടുന്ന ആളുകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്നാണ് വാഗ്ദാനം. ഉപജീവനത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തെലങ്കാനയിലേക്ക് കുടിയേറിയിട്ടുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമവും പ്രകടനപത്രികയിലുണ്ട്. പ്രകടനപത്രിക അടുത്തയാഴ്ച ആദ്യം ഔദ്യോഗികമായി പുറത്തിറക്കും. നേരത്തെ മദ്യ വില്‍പ്പന നിയന്ത്രിക്കണമെന്ന ശിപാര്‍ശ കമ്മിറ്റിക്ക് മുമ്പാകെ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഇതിന് പുറമെ ശബരിമല അടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടന യാത്രകള്‍ക്ക് സൌജന്യ ബസ് ഒരുക്കുമെന്നും വാഗ്ദാനമുണ്ട്. കൂടാതെ ഉത്സവ സീസണുകളില്‍ സര്‍ക്കാര്‍ ബസുകളില്‍ സര്‍ച്ചാര്‍ജ് ഒഴിവാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

Similar Posts