
ലോക്സഭ തെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വ്യാപം അഴിമതി
|2013ലെ തെരഞ്ഞെടുപ്പ് കാലത്തും പരീക്ഷാ ബോഡ് ക്രമക്കേട് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നെങ്കിലും അതിന്റെ തോത് പുറം ലോകം അറിയുന്നത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമായിരുന്നു
മധ്യപ്രദേശില്‍ ബി.ജെ.പിക്ക് വലിയതോതില്‍ വെല്ലുവിളിയാവുന്നതാണ് വ്യാപം അഴിമതി. 2013ലെ തെരഞ്ഞെടുപ്പ് കാലത്തും പരീക്ഷാ ബോഡ് ക്രമക്കേട് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നെങ്കിലും അതിന്റെ തോത് പുറം ലോകം അറിയുന്നത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അഭ്യസ്തവിദ്യരെ അണിനിരത്തി വ്യാപം അഴിമതിക്ക് മറുപടി പറയുക്കുകയെന്ന ലക്ഷ്യം കൂടികോണ്‍ഗ്രസിനുണ്ട്.
ബി.ജെ.പിക്കെതിരായ ആരോപണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. വീണുകിട്ടുന്ന അവസരങ്ങള്‍ പോലും അവര്‍ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. കേവലം രാഷ്ട്രീയ ആരോപണം എന്നതിനപ്പുറത്താണ് ഈ തെരഞ്ഞെടുപ്പില്‍ വ്യാപം കേസിന്റെ പ്രസക്തി. കേസിന്റെ വ്യാപ്തി പുറംലോകത്തെയറിച്ച രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ഇത്തവണ മത്സരരംഗത്തുണ്ട്.
രാജ്യം കണ്ട ഏറ്റവും മികച്ച വിസില്‍ ബ്ലോവര്‍മാരായി പരിഗണിക്കുന്ന ആശിഷ് ചതുര്‍വേദി, ഡോ. ആനന്ദ് റായ് തുടങ്ങിയവര്‍ ജയ് ആദിവാസി യുവശക്തി പാര്‍ട്ടിയുടെ പ്രതിനിധികളായാണ് ഗോദയില്‍ ഇറങ്ങുന്നത്. ആശിഷ് ചതുര്‍വേദി ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്നും ആനന്ദ് റായ് ഇന്‍ഡോറില്‍ നിന്നുമാണ് ജനവിധി തേടാനൊരുങ്ങുന്നത്. നേരത്തെ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായുള്ള അസ്വാരസ്യങ്ങളാണ് മറിച്ചൊരു ചിന്തയിലേക്ക് നയിച്ചത്.