< Back
India
ഇസ്‌ലാംപൂരിനെ ഈശ്വര്‍പൂരാക്കി മാറ്റണമെന്ന് വി.എച്ച്.പി
India

ഇസ്‌ലാംപൂരിനെ ഈശ്വര്‍പൂരാക്കി മാറ്റണമെന്ന് വി.എച്ച്.പി

Web Desk
|
16 Nov 2018 9:36 PM IST

ഉത്തര്‍ പ്രദേശിലെ പേരുമാറ്റ നീക്കത്തിന്റെ ചുവടുപിടിച്ചാണ് പശ്ചിമ ബംഗാളിലും ഹിന്ദു സംഘടനകള്‍ പേരുമാറ്റ ആവശ്യം ഉന്നയിക്കുന്നത്.

പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പൂരിലെ സ്ഥലമായ ഇസ്‌ലാംപൂരിന്റെ പേര് ഈശ്വര്‍പൂര്‍ എന്നാക്കി മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഉത്തര്‍ പ്രദേശിലെ പേരുമാറ്റ നീക്കത്തിന്റെ ചുവടുപിടിച്ചാണ് പശ്ചിമ ബംഗാളിലും ഹിന്ദു സംഘടനകള്‍ പേരുമാറ്റ ആവശ്യം ഉന്നയിക്കുന്നത്.

ഇസ്‌ലാംപൂരിനെ ആ നാട്ടുകാര്‍ നിലവില്‍ ഈശ്വര്‍പൂരെന്നാണ് വിളിക്കുന്നതെന്നാണ് വി.എച്ച്.പിയുടെ അവകാശവാദം. കത്തുകള്‍ അയക്കുമ്പോള്‍ ഈശ്വര്‍പൂര്‍ എന്നെഴുതിയാലും കൃത്യമായി കിട്ടുന്നുണ്ടെന്ന് ബംഗാളിലെ വി.എച്ച്.പി നേതാവ് സചിന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.

ये भी पà¥�ें- ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം; ഫൈസാബാദ് ഇനി അയോധ്യ 

ഇന്ത്യ ഹിന്ദുഭൂമിയാണ്. ഇവിടെയുള്ള 80 ശതമാനം പേരും ഹിന്ദുക്കളാണ്. അതിനാല്‍ ഇസ്‌ലാംപൂര്‍ എന്ന പേര് തുടരുന്നത് സര്‍ക്കാരിന്റെ മുസ്ലിം പ്രീണനത്തിന്റെ തെളിവാണ്. ഈശ്വര്‍ എന്ന വാക്ക് ഇന്ത്യയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നുവെന്നും സചിന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.

പേര് മാറ്റാന്‍ എന്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് സിന്‍ഹയുടെ അടുത്ത ചോദ്യം. സര്‍ക്കാരിന് കണ്ണ് വോട്ട് ബാങ്കിലാണ്. അവര്‍ മുസ്ലിം പ്രീണനം നടത്തുന്നു. അതുകൊണ്ട് പേരുമാറ്റമെന്ന കാര്യം നേരിട്ട ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും സിന്‍ഹ പറഞ്ഞു. ഔദ്യോഗികമായി പേര് മാറ്റാതെ രാമനവമി പോലുള്ള ഉത്സവങ്ങളില്‍ ഈശ്വര്‍പൂര്‍ എന്ന പേര് ഉപയോഗിക്കാനാണ് വി.എച്ച്.പിയുടെ നീക്കം.

ആര്‍.എസ്.എസിന് കീഴിലുള്ള സരസ്വതി വിദ്യാമന്ദിര്‍ സ്കൂളിനൊപ്പം സ്ഥലപ്പേര് ഈശ്വര്‍പൂര്‍ എന്നാക്കി. ഇക്കാര്യം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി നിര്‍ദേശം നല്‍കി.

Similar Posts