< Back
India

India
ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍
|16 Nov 2018 10:38 AM IST
നഇൗമിന്റെ ജോഷ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിരന്തരം ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു എന്നാണ് പരാതി.
വാട്സ്ആപ്പ് വഴി ദേശവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പേരിൽ യു.പിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബംനോലി ഗ്രാമത്തിൽ നിന്നുള്ള നഇൗമിനെയാണ് അറസ്റ്റ് ചെയ്തത്.
ദേശവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് നഇൗം എന്നാണ് പൊലീസ് പറയുന്നത്. ദീപക് കുമാർ എന്നയാളുടെ പരാതി പ്രകാരം, നഇൗമിന്റെ ‘ജോഷ്’ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിരന്തരം ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ പ്രചരിക്കപ്പെടുന്നുണ്ടായിരുന്നു. ദീപകിന്റെ പരാതി പ്രകാരം അറസ്റ്റ് ചെയ്ത നഇൗം, ബനോലിയിൽ ഗ്രാമത്തിൽ ജൻ സേവാ കേന്ദ്ര എന്ന പൊതു സേവന കേന്ദ്രവും നടത്തിയിരുന്നു.