< Back
India
വ്യാജ ഡി​ഗ്രി ചമക്കൽ ബി.ജെ.പിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവമെന്ന് രാഹുല്‍ ഗാന്ധി
India

വ്യാജ ഡി​ഗ്രി ചമക്കൽ ബി.ജെ.പിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവമെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
17 Nov 2018 8:14 AM IST

വ്യാജ ഡിഗ്രി സമർപ്പിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിനെ തുടർന്ന് എ.ബി.വി.പി നേതാവ് അങ്കിവ് ബസോയയുടെ ഡി.യു യൂണിയൻ പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ദിവസം തെറിച്ചിരുന്നു

വ്യാജ സർട്ടിഫിക്കറ്റ് ബി.ജെ.പിയുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള സ്വഭാവമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന്റെ പേരിൽ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അങ്കിവ് ബസോയ രാജി വെക്കേണ്ടി വന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രസ്താവന.

ബി.ജെ.പിയുടെ നരേന്ദ്ര മോദിയുൾപ്പടെ വ്യാജ സർട്ടിഫിക്കറ്റിന്റെ വക്താവാണ്. വ്യാജ ഡിഗ്രിയുടെ പേരിൽ പഴികേട്ട് കൊണ്ടിരിക്കുന്ന സ്മൃതി ഇറാനിയെ വിദ്യഭ്യാസമന്ത്രി വരെയാക്കിയ ചരിത്രമാണ് ബി.ജെ.പിക്കുള്ളത്. വ്യാജ ഡിഗ്രിക്കാർക്ക് തങ്ങളുടെ മന്ത്രിസഭയിൽ എളുപ്പത്തിൽ എത്തിചേരാം എന്ന സന്ദേശമാണ് ഇവർ വിദ്യാർഥികൾക്ക് നൽകുന്ന സന്ദേശമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വിദ്യഭ്യാസ മേഖലയെ കടന്നാക്രമിക്കാൻ വളരെ കാലമായി ആർ.എസ്.എസ് ഉൾപ്പടെയുള്ള ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല ഉന്നത സ്ഥാപനങ്ങളിലും വ്യാജ ഡിഗ്രിക്കാരായ ആർ.എസ്.എസുക്കാരെ തിരുകി കയറ്റാൻ ശ്രമമുണ്ട്. രാജ്യത്തന്റെ വിദ്യഭ്യാസ മേഖലയുടെ തകർച്ചയായിരിക്കും ഇതിന്റെ ഫലമെന്നും രാഹുൽ
ഗാന്ധി പറഞ്ഞു.

വ്യാജ ഡിഗ്രി സമർപ്പിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിനെ തുടർന്ന് എ.ബി.വി.പി നേതാവ് അങ്കിവ് ബസോയയുടെ ഡി.യു യൂണിയൻ പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ദിവസം തെറിച്ചിരുന്നു. വെല്ലൂരിലെ തിരുവള്ളുവർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയെന്ന അങ്കിവിന്റെ വാദമാണ് എൻ.എസ്.യു.എെ ഉൾപ്പടെയുള്ള കക്ഷികൾ ചോദ്യം ചെയ്തതോടെ വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ പ്രസി‍ഡന്റ് സ്ഥാനം രാജി വെക്കാൻ എ.ബി.വി.പിക്കുമേല്‍ സമ്മർദ്ദമുണ്ടാവുകയായിരുന്നു.

Similar Posts