< Back
India
വരവര റാവു പൊലീസ് കസ്റ്റഡിയില്‍
India

വരവര റാവു പൊലീസ് കസ്റ്റഡിയില്‍

Web Desk
|
18 Nov 2018 2:29 PM IST

വര വരറാവു ഉള്‍പ്പെടെ പോലീസ് നടപടി നേരിടുന്ന അഞ്ച് ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ കാലാവധി ബോംബെ ഹൈക്കോടതി നീട്ടിയിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തെലുങ്കു കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടുതടങ്കല്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആണ് നടപടി. ഹൈദരാബാദിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റാവുവിനെ പൂനെയില്‍ എത്തിച്ചു.

വര വരറാവു ഉള്‍പ്പെടെ പോലീസ് നടപടി നേരിടുന്ന അഞ്ച് ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ കാലാവധി ബോംബെ ഹൈക്കോടതി നീട്ടിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ കേസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നങ്കിലും ഡിസംബര്‍ മൂന്നിന് പരിഗണിക്കാനായി മാറ്റി.

Similar Posts