< Back
India
ഷോപിയാനില്‍ ഏറ്റുമുട്ടൽ; ഒരു സൈനികനും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു
India

ഷോപിയാനില്‍ ഏറ്റുമുട്ടൽ; ഒരു സൈനികനും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു

Web Desk
|
20 Nov 2018 10:02 AM IST

ഷോപിയാനിലെ നദിഗാം ഗ്രാമത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ പോലീസും സി.ആര്‍.പി.എഫും അടങ്ങിയ സംയുക്ത സേനക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് ഭീകരരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഷോപിയാന്‍. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഷോപിയാനിലെ നദിഗാം ഗ്രാമത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ പോലീസും സി.ആര്‍.പി.എഫും അടങ്ങിയ സംയുക്ത സേനക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്.

Related Tags :
Similar Posts