< Back
India
റഫാല്‍ ഇടപാട്: അന്വേഷണമാവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി
India

റഫാല്‍ ഇടപാട്: അന്വേഷണമാവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

Web Desk
|
24 Nov 2018 10:33 AM IST

ഇന്ത്യയിലും ഫ്രാന്‍സിലും റഫാല്‍ വിമാന ഇടപാട് ഒരുപോലെ വിവാദമായതിനെ തുടര്‍ന്നാണ് ഇതില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയിരിക്കുന്നത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി. ഫ്രാന്‍സിലെ ഒരു എന്‍.ജി.ഒ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലും ഫ്രാന്‍സിലും റഫാല്‍ വിമാന ഇടപാട് ഒരുപോലെ വിവാദമായതിനെ തുടര്‍ന്നാണ് ഇതില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ എന്‍.ജി.ഒയായ ഷെര്‍പ്പയാണ് ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് ഷെര്‍പ്പ.

36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് കൈമാറുന്നതിന് ഉണ്ടാക്കിയ നിബന്ധനകളെക്കുറിച്ചും എന്തടിസ്ഥാനത്തിലാണ് അനിൽ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ദസ്സോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് വിശദമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നതും, ആര്‍ക്കെങ്കിലും ഇതുവഴി അനര്‍ഹമായ നേട്ടമുണ്ടായോ എന്നതും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഷെര്‍പ്പയുടെ പരാതിയിലുണ്ട്.

ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ദസ്സോ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാന്‍സിലും ഒരുപോലെ വിവാദങ്ങള്‍ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്.

ഇടപാടിൽ വൻ അഴിമതിയുണ്ടെന്നാണ് ആരോപണം. ഫ്രഞ്ച് വിമാനനിര്‍മാതാക്കളായ ദസോ ഏവിയേഷനാണ് ജെറ്റുകൾ നിർമിക്കുന്നത്. ഇതിനുപുറമേ ദസ്സോ ഏവിയേഷന്റെ ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായി വിമാന നിർമാണത്തിൽ മുൻപരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായി

ये भी पà¥�ें- റഫാല്‍ ഇടപാടില്‍ മോദിയെ കുരുക്കി പുതിയ വെളിപ്പെടുത്തല്‍; റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നെന്ന് ഫ്രഞ്ച് മാധ്യമം

ये भी पà¥�ें- റഫാല്‍ യുദ്ധവിമാനക്കരാര്‍ അഴിമതി: ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു

Similar Posts