
രാഹുല്‍ ഗാന്ധിയുടെ ഗോത്രം ദത്താത്രേയ; രാഹുല്‍ കാശ്മീരി ബ്രാഹ്മണനെന്നും പൂജാരി
|ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുള്ള രാഹുല്‍ ഗാന്ധിയുടെ പൂര്‍വ്വികരുടെ പേരുവിവരങ്ങള്‍ അടങ്ങിയ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് ദിനനാഥ് പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ ഗോത്രം ദത്താത്രേയ ആണെന്നും രാഹുല്‍ കാശ്മീരി ബ്രാഹ്മണനെന്നും രാജസ്ഥാന്‍ പുഷ്കര്‍ ലെയ്കിലെ പൂജാരി ദിനനാഥ് കോള്‍. തിങ്കളാഴ്ച രാഹുല്‍ ഗാന്ധി പൂജകള്‍ക്കായി ഇവിടെ എത്തിയിരുന്നു.
''രാഹുല്‍ ഗാന്ധിയുടെ ഗോത്രം 'ദത്താത്രേയ' ആണ്. അദ്ദേഹം ഒരു കശ്മീരി ബ്രാഹ്മണനാണ്. മോത്തിലാൽ നെഹ്‍റു, ജവഹർലാൽ നെഹ്‍റു, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ഇവിടെ പ്രാർത്ഥനകളില്‍ പങ്കെടുക്കാറുണ്ട്.'' ദിനനാഥ് പറയുന്നു.

''രാഹുല്‍ ഗാന്ധിയും ഇവിടെയെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ദത്താത്രേയ എന്നാല്‍ കൌള്‍ ആണ്. കൌള്‍ കാശ്‍മീരി ബ്രാഹ്മണരാണ്.'' ദിനനാഥ് കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുള്ള രാഹുല്‍ ഗാന്ധിയുടെ പൂര്‍വ്വികരുടെ പേരുവിവരങ്ങള്‍ അടങ്ങിയ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് ദിനനാഥ് പറയുന്നു. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധി പുഷ്കറിലും അജ്മീര്‍ ദര്‍ഗയിലും സന്ദര്‍ശനം നടത്തിയിരുന്നു.