< Back
India
എണ്ണവില കുറയുന്നു; രൂപ തിരിച്ചുവരുന്നു
India

എണ്ണവില കുറയുന്നു; രൂപ തിരിച്ചുവരുന്നു

Web Desk
|
30 Nov 2018 11:25 AM IST

കഴിഞ്ഞദിവസം 78 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപ ശുഭപ്രതീക്ഷ നല്‍കിയാണ് ഇന്നും കുതിപ്പ് തുടരുന്നത്. 

ഒരിടവേളക്ക് ശേഷം രൂപയുടെ മൂല്യം കരുത്താര്‍ജിക്കുന്നു. ഇന്നലെ 69.85 ന് വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് രാവിലെ 21 പൈസയുടെ നേട്ടം കൊയ്തു മൂല്യം 69.64 എന്ന നിലയിലേക്ക് എത്തി.

കഴിഞ്ഞദിവസം 78 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപ ശുഭപ്രതീക്ഷ നല്‍കിയാണ് ഇന്നും കുതിപ്പ് തുടരുന്നത്. ആഗസ്റ്റ് 21 ന് ശേഷം ഇത്രയും ഉയര്‍ന്ന നിലയിലേക്ക് രൂപ കരുത്ത് നേടുന്നത് ആദ്യമായാണ്. ഇതിനൊപ്പം ആഗോള വിപണിയിലെ അസംസ്കൃത എണ്ണ വില കുറയുന്നതും ആശ്വാസകരമാണ്. അസംസ്‌കൃത എണ്ണ വില കുറയുന്നതും ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തിയതും രൂപയ്ക്ക് ഗുണമായി. അസംസ്‌കൃത എണ്ണവില 50 ഡോളറിലേക്ക് കൂപ്പുകുത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഓഹരി വിപണിയിലും രൂപയുടെ മൂല്യം കരുത്ത് നേടിയത് പ്രതിഫലിച്ചിട്ടുണ്ട്.

Similar Posts