< Back
India
പൊതുസ്ഥലത്ത് പൊലീസ് നോക്കിനില്‍ക്കെ യുവാവിന് എ.എ.പി എം.എല്‍.എയുടെ മര്‍ദ്ദനം: വീഡിയോ വൈറല്‍
India

പൊതുസ്ഥലത്ത് പൊലീസ് നോക്കിനില്‍ക്കെ യുവാവിന് എ.എ.പി എം.എല്‍.എയുടെ മര്‍ദ്ദനം: വീഡിയോ വൈറല്‍

Web Desk
|
2 Dec 2018 4:24 PM IST

പൊലീസിന്റെ കയ്യിലെ ലാത്തി വാങ്ങിയാണ് സൗരവ് യുവാവിനെ മര്‍ദ്ദിക്കുന്നത്. പൊലീസുകാര്‍ നിശബ്ദരായി നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പൊതുസ്ഥലത്ത് യുവാവിനെ മര്‍ദ്ദിക്കുന്ന എ.എ.പി എം.എല്‍.എയുടെ വീഡിയോ വിവാദമാകുന്നു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍എയായ സൗരവ് ജായാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് നോക്കിനില്‍ക്കെയാണ് സൗരവ് ജാ യുവാവിനെ മര്‍ദ്ദിക്കുന്നത്. ഡല്‍ഹിയിലെ കിരാരി പ്രദേശത്ത് നിന്ന് നവംബര്‍ 14 നാണ് സംഭവം ഉണ്ടായത്.

വികാസ് എന്നുപേരുള്ള യുവാവിനാണ് മര്‍ദ്ദനമേറ്റത്. അര്‍ദ്ധനഗ്നനായ യുവാവിനെ ദൃശ്യങ്ങളില്‍ കാണാം. പൊലീസിന്റെ കയ്യിലെ ലാത്തി വാങ്ങിയാണ് സൗരവ് യുവാവിനെ മര്‍ദ്ദിക്കുന്നത്. പൊലീസുകാര്‍ നിശബ്ദരായി നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സ്ഥലത്തെ പ്രധാന ശല്യക്കാരനും ക്രിമിനലുമാണ് വികാസ്. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്താറുണ്ട്. രണ്ടുവര്‍ഷം മുമ്പ് നടന്ന ഒരു കൂട്ടബലാത്സംഗ കേസില്‍ പ്രതിയായിരുന്നു വികാസിന്റെ സഹോദരന്‍. ആ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് സൗരവ് 25 ലക്ഷം ആവശ്യപ്പെട്ടിരുന്നുവെന്നും അത്രയും വലിയ തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ തങ്ങളത് നിരസിക്കുകയായിരുന്നുവെന്നും വികാസിന്റെ കുടുംബം പറയുന്നു. ഇതിന്റെ ദേഷ്യമാണ് സൗരവ് വികാസിനോട് തീര്‍ത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗരവ് വികാസിന്റെ അച്ഛനെയും മര്‍ദ്ദിച്ചെന്നും മര്‍ദ്ദനത്തെ തുടര്‍ന്ന് അയാള്‍ ആശുപത്രിയിലാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

AAP leader thrashes man accused of eve-teasing; video viral

Posted by ABP Live on Saturday, December 1, 2018

വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് സൗരവ് സമ്മതിച്ചു. വികാസും സുഹൃത്തുക്കളും തങ്ങളുടെ ക്രിമിനല്‍ പ്രവൃത്തികള്‍കൊണ്ട് പ്രദേശവാസികള്‍ക്ക് സ്ഥിരമായി ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. സ്ത്രീകള്‍ക്കെതിരായും അല്ലാതെയും ഉള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസും സഹോദരനും എന്നും സൗരവ് പറഞ്ഞു.

Related Tags :
Similar Posts