
യൂട്യൂബിന്റെ സ്വന്തം പാചക മുത്തശ്ശി വിടവാങ്ങി
|യൂട്യൂബ് പാചക വീഡിയോകളിലൂടെ പ്രശസ്തയായ മസ്താനമ്മ അന്തരിച്ചു, 107 വയസായിരുന്നു.
യൂട്യൂബ് പാചക വീഡിയോകളിലൂടെ പ്രശസ്തയായ മസ്താനമ്മ അന്തരിച്ചു, 107 വയസായിരുന്നു. വിറകടുപ്പില്‍ സ്വാഭാവിക രീതിയില്‍ പാചകം ചെയ്യുന്നതാണ് മസ്താനമ്മയുടെ രീതി. കണ്‍ട്രി ഫുഡ്സ് എന്നാണ് മസ്താനമ്മയുടെ യൂട്യൂബ് ചാനലിന്റെ പേര്. ഏകദേശം 12 ലക്ഷം പ്രേക്ഷകരുണ്ട് കണ്‍ട്രി ഫുഡ്സിന്.
ആന്ധ്രപ്രദേശ് സ്വദേശിനിയാണ് മസ്താനമ്മ. 11ാം വയസ്സിലാണ് അവരുടെ വിവാഹം കഴിഞ്ഞത്. 22 വയസ്സായപ്പോഴേക്കും ഭര്‍ത്താവ് മരിച്ചു. അഞ്ച് കുട്ടികള്‍ ഉണ്ടായെങ്കിലും നാലുപേരും കോളറ ബാധിച്ച് മരിച്ചു.

2016 ലാണ് മസ്താനമ്മ യൂട്യൂബില്‍ കയറുന്നത്. ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വേണ്ടി വഴുതനങ്ങ കറി അവര്‍ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് ആദ്യം യൂട്യൂബിലെത്തുന്നത്. അത് ആളുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മുത്തശ്ശിയുടെ പാചകത്തിന്റെ ഒരുപാട് വീഡിയോകളെത്തി യൂട്യൂബില്‍.
മസ്താനമ്മ വിഭവങ്ങള്‍ക്കായുള്ള കൂട്ട് തയ്യാറാക്കുന്നതുപോലും പ്രത്യേക രീതിയിലായിരുന്നു. പല വിഭവങ്ങളും സ്വയം പരീക്ഷിച്ച് ഉണ്ടാക്കിയെടുക്കുന്നവയുമായിരുന്നു. തണ്ണിമത്തൻ ചിക്കൻ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകൾ നിരവധി കാഴ്ചക്കാരെയാണ് നേടിയെടുത്തത്.