< Back
India
ബുലന്ദ്ശഹറിലെ കലാപം സംഘ്പരിവാര്‍ മുന്‍കൂട്ടി ആസൂത്രണം  ചെയ്തതാണെന്ന് യു.പി മന്ത്രിയുടെ വെളിപ്പെടുത്തല്‍
India

ബുലന്ദ്ശഹറിലെ കലാപം സംഘ്പരിവാര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് യു.പി മന്ത്രിയുടെ വെളിപ്പെടുത്തല്‍

Web Desk
|
4 Dec 2018 4:47 PM IST

മുസ്‍ലിം സമ്മേളനം നടക്കുമ്പോള്‍ തന്നെ ആക്രമങ്ങള്‍ നടന്നത് സംശയാസ്പദമാണ്. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നെതെന്ന് യു.പി പിന്നാക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭര്‍.

ബുലന്ദ്ശഹര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളുടെ ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഒ.പി രാജ്ഭര്‍. മുസ്‍ലിം സമ്മേളനം നടക്കുമ്പോള്‍ തന്നെ ആക്രമങ്ങള്‍ നടന്നത് സംശയാസ്പദമാണ്. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നെതെന്നും മന്ത്രി പറ‍ഞ്ഞു.

ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ചുണ്ടായ അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ആരോപമാണ് ഉത്തര്‍പ്രദേശ് ക്യാബിനെറ്റ് മന്ത്രി ഉന്നയിച്ചത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളുടെ ഗൂഢാലോചനയാണെന്ന് യോഗി സര്‍ക്കാരില്‍ ഘടകക്ഷിയായ എസ്.ബി.എസ്.എസ്.പി നേതാവും ക്യാബിനെറ്റ് മന്ത്രിയുമായ ഒ.പി രാജ്ഭര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ये भी पà¥�ें- അഖ്ലാക്ക് കേസന്വേഷണ ഉദ്യോഗസ്ഥന്‍റെ കൊല സംഘപരിവാര്‍ ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലും അക്രമത്തിലും അഞ്ച് പേര്‍ അറസ്റ്റിലായി. ഒന്നാം പ്രതിയായ ബജ്‍രംഗദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. സുബോധ് കുമാര്‍ അഖ്‍ലാഖ് വധക്കേസ് അന്വേഷിച്ച് കൊണ്ടിരിക്കേ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ്. അക്രമങ്ങള്‍ക്കിടെ സുബോധ് കുമാര്‍ എങ്ങനെയാണ് ഒറ്റപ്പെട്ട് പോയതെന്നും അക്രമണം എങ്ങനെ നടന്നുവെന്നും പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറ‍ഞ്ഞു.

ये भी पà¥�ें- ‘’ഇന്ന് എനിക്ക് എന്‍റെ അച്ഛനെ നഷ്ടമായി; നാളെ മറ്റാര്‍ക്കോ നഷ്ടപ്പെടാനിരിക്കുന്നു’’

Similar Posts