
വ്യാജ വാര്‍ത്തകളെ കെട്ടിയിറക്കേണ്ട; തെരഞ്ഞെടുപ്പിന് മുമ്പേ വാട്സ്ആപ്പിന്‍റെ പരസ്യം
|വ്യാജ വാര്‍ത്തകള്‍ക്കെതിരെ മൂന്നു പരസ്യങ്ങളാണ് വാട്സ്ആപ്പ്, ടെലിവിഷന്‍ ചാനലുകള്‍, ഫേസ്‍ബുക്ക്, യൂട്യൂബ് തുടങ്ങി നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.
ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികളോ മാര്‍ഗങ്ങളോയില്ലെന്ന വിമര്‍ശനം ശക്തമായിരിക്കെ ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ വാട്സ്ആപ്പിന്‍റെ പരസ്യം.
സോഷ്യല്‍ മീഡിയകള്‍ വഴിയും ടെലിവിഷനിലൂടെയുമാണ് വ്യാജ വാര്‍ത്തകളെ കെട്ടിയിറക്കുന്നതിനെതിരെ വാട്സ്ആപ്പ് പരസ്യം പ്രചരിപ്പിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ മൂന്നു പരസ്യങ്ങളാണ് വാട്സ്ആപ്പ്, ടെലിവിഷന്‍ ചാനലുകള്‍, ഫേസ്‍ബുക്ക്, യൂട്യൂബ് തുടങ്ങി നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.
വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് പരസ്യങ്ങള്‍. പത്തു ഭാഷകളില്‍ ഈ പരസ്യങ്ങള്‍ ലഭ്യമാണ്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വാട്സ്ആപ്പ് വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
സംവിധായകന്‍ ശിര്‍ഷ ഗുഹ തകുര്‍തയാണ് പരസ്യങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.