< Back
India
‘അമിത്ഷാ ദൈവമല്ല; ബി.ജെ.പി അടുത്ത 50 വര്‍ഷവും ഭരണത്തിലെത്തുമെന്നത് അതിശയോക്തി മാത്രം’ എം.എന്‍.എഫ്
India

‘അമിത്ഷാ ദൈവമല്ല; ബി.ജെ.പി അടുത്ത 50 വര്‍ഷവും ഭരണത്തിലെത്തുമെന്നത് അതിശയോക്തി മാത്രം’ എം.എന്‍.എഫ്

Web Desk
|
6 Dec 2018 11:46 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനാദ്ധ്വാനത്താൽ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്ന് ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞിരുന്നു.

അമിത്ഷാക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മിസോ നാഷ്ണല്‍ ഫ്രന്റ്(എം.എന്‍.എഫ്) പാര്‍ട്ടി. അമിത്ഷാ ദൈവമല്ലെന്നും, അടുത്ത 50 വര്‍ഷവും ബി.ജെ.പി ഇന്ത്യ ഭരിക്കും എന്നത് വെറും അതിശയോക്തി മാത്രമാണെന്നും എം.എന്‍.എഫ് പരിഹസിച്ചു.

''അമിത്ഷാ ദൈവമല്ലല്ലോ. രാഷ്ട്രീയത്തില്‍ അത്തരമൊരു പ്രവചനം സാധ്യമല്ല. മോദിക്ക് പോലും അത് പ്രവചിക്കാനാവില്ല.'' എം.എന്‍.എഫ് തലവനും മുന്‍ മുഖ്യമന്ത്രിയുമായ സോറംതാംഗ പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം മൂലം തങ്ങളുടെ പാര്‍ട്ടിയും അവരും തമ്മില്‍ മിസോറാമില്‍ സഖ്യമുണ്ടാകില്ലെന്നും സോറംതാംഗ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനാദ്ധ്വാനത്താൽ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്ന് ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞിരുന്നു. അടുത്ത 50 വർഷക്കാലം ബി.ജെ.പി തന്നെ ഭരണം തുടരുമെന്നുമായിരുന്നു ഷായുടെ പ്രസ്താവന.

Related Tags :
Similar Posts