< Back
India
ഇറാന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇന്ത്യന്‍ റുപ്പി നല്‍കി വാങ്ങും
India

ഇറാന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇന്ത്യന്‍ റുപ്പി നല്‍കി വാങ്ങും

Web Desk
|
6 Dec 2018 9:09 PM IST

നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോര്‍പ്പറേഷന്റെ യൂകോ ബാങ്ക് അക്കൌണ്ട് വഴിയാകും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ പണം നല്‍കുക.

അമേരിക്കന്‍ ഉപരോധം മറികടന്ന് ഇന്ത്യന്‍ രൂപയില്‍ തന്നെ ഇറാനില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നവംബര്‍ അഞ്ചുമുതലാണ് നിലവില്‍ വന്നത്.

നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോര്‍പ്പറേഷന്റെ യൂകോ ബാങ്ക് അക്കൌണ്ട് വഴിയാകും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ പണം നല്‍കുക. ഈ തുകയുടെ പകുതി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വസ്തുക്കളുടെ വിലയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കൻ ഉപരോധത്തിൻകീഴിലാണെങ്കിലും ഇന്ത്യക്ക് ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ എന്നിവ ഇറാനിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും.

ये भी पà¥�ें- ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ये भी पà¥�ें- അമേരിക്കന്‍ ഉപരോധം സാമ്പത്തിക ഭീകരതയെന്ന് ഹസ്സന്‍ റൂഹാനി

ये भी पà¥�ें- ഇറാന്‍ എണ്ണ ബഹിഷ്കരിക്കണമെന്ന് ട്രംപ്; എണ്ണവിതരണം ശക്തിപ്പെടുത്തി സൌദി

180 ദിവസത്തെ ഉപരോധത്തിന് ശേഷം ഒരു ദിവസം പരമാവധി 3,00,000 ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് അനുമതിയുണ്ട്. ദിവസം 5,60,000 ബാരല്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഇത്.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് മുന്നില്‍. ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡും (എംആർപിഎൽ) 12.5 ലക്ഷം ടൺ എണ്ണ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തു കഴിഞ്ഞു.

ലോകത്ത് തന്നെ എണ്ണ ഉപഭോക്താക്കളില്‍ മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. ഇതില്‍ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനമാണ് ഇറാനുള്ളത്.

Similar Posts