
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം കഴിഞ്ഞു, ഇനി പ്രധാനമന്ത്രിയെന്ന പാര്‍ട്ട്ടൈം ജോലിയിലേക്ക് മടങ്ങാം: മോദിയോട് രാഹുല്‍
|ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ഒരു ദിവസം ഒന്ന് ശ്രമിക്കണം. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളെ നേരിടുന്നത് നല്ല രസമായിരിക്കുമെന്നും പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്. ട്വിറ്ററിലൂടെയാണ് പ്രിയപ്പെട്ട മോദി എന്ന് അഭിസംബോധന ചെയ്ത് രാഹുല്‍, നരേന്ദ്രമോദിക്കുള്ള സന്ദേശം അയച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിച്ചതിനാല്‍ പ്രധാനമന്ത്രിയെന്ന നിലയിലെ തന്റെ പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ നരേന്ദ്രമോദി സമയം കണ്ടെത്തണമെന്നാണ് ട്വീറ്റിലൂടെ ആദ്യം രാഹുല്‍, മോദിയെ ഓര്‍മിപ്പിച്ചിട്ടുള്ളത്.

കൂടാതെ താങ്കള്‍ പ്രധാനമന്ത്രിയായിട്ട് 1654 ദിവസങ്ങള്‍ കഴിഞ്ഞെന്നും എന്തുകൊണ്ടാണ് ഇതുവരെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താതെന്നുമാണ് മോദിയോടുള്ള രാഹുലിന്റെ അടുത്ത ചോദ്യം.
ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ഒരു ദിവസം ഒന്ന് ശ്രമിക്കണമെന്നും രാഹുല്‍ മോദിയോട് പറഞ്ഞിരിക്കുന്നു. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളെ നേരിടുന്നത് നല്ല രസമായിരിക്കുമെന്നും പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഹൈദരബാദില്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ചില ചിത്രങ്ങളും ട്വീറ്റില്‍ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.