< Back
India
ശശി തരൂരിന്‍റെ പരാതി: അര്‍ണബ് കോടതിയില്‍ ഹാജരാ‌കണം
India

ശശി തരൂരിന്‍റെ പരാതി: അര്‍ണബ് കോടതിയില്‍ ഹാജരാ‌കണം

Web Desk
|
8 Dec 2018 8:01 PM IST

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്.

ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണം.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു എന്നാണ് തരൂരിന്‍റെ പരാതി. 2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്. അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അര്‍ണബിനോട് ഫെബ്രുവരി 28ന് കോടതിയില്‍ ഹാജാരാകാനാണ് കോടതി ഉത്തരവിട്ടത്.

നേരത്തെ ഡല്‍ഹി ഹൈക്കോടതിയിലും ശശി തരൂര്‍ അര്‍ണബിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കൊലയാളിയായി ചിത്രീകരിച്ചു എന്നാണ് തരൂര്‍ ചൂണ്ടിക്കാട്ടിയത്. ഒരു കേസില്‍ വിധി വരുന്നതിന് മുമ്പ് വ്യക്തിയെ കൊലയാളിയായി മുദ്രകുത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

Similar Posts